Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special School

Alappuzha

സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ ലി​ല്ലി ല​യ​ൺ​സ് സ്പെ​ഷ​ൽ സ്കൂ​ൾ ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘സ്വ​ര​ല​യം’ ആ​ഘോ​ഷി​ച്ചു. ഭീ​മ ജ്വ​ല്ലേ​ഴ്സ് ചെ​യ​ർ​മാ​ൻ ബി. ​ബി​ന്ദു മാ​ധ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കു​ന്ന സ​ജീ​വ​മാ​യ പി​ന്തു​ണ​യെ മാ​നി​ച്ച് ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് ‘ചീ​ഫ് പാ​ട്ര​ൺ’ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ വി​ന്നി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ളി സേ​വ്യ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ​പി​ഡി​ജി​യും ലി​ല്ലി ചെ​യ​ർ​മാ​നു​മാ​യ ല​യ​ൺ ഡോ. ​പി.​ജി.​ആ​ർ. പി​ള്ള അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ല​യ​ൺ ജി. ​വേ​ണുകു​മാ​ർ, ര​ണ്ടാം വൈ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ മാ​ർ​ട്ടി​ൻ ഫ്രാ​ൻ​സി​സ്, ഡേ ​ഡ്രീം​സ് സി​ഇ​ഒ മി​സ്റ്റ​ർ ബി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഠ​ന-​ക​ലാ​രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബെ​സ്റ്റ് സ്റ്റു​ഡ​ന്‍റ് അ​വാ​ർ​ഡ് ബി​ന്ദു മാ​ധ​വും ഡി​ജി ടീ​മും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ രം​ഗ​പൂ​ജ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​വി​ധ നൃ​ത്ത​ങ്ങ​ളും ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ളും കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

Latest News

Corehub Up